അമരാവതി: ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ നിന്നും ചെന്നൈയിലേക്ക് കടത്താൻ ശ്രമിച്ച 280 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
മച്ചിലിപട്ടണം വിജയവാഡ ബൈപാസ് റോഡിൽ പൊലീസ് വാഹനപരിശോധനയ്ക്കിടെയാണ് മത്സ്യം കയറ്റി വന്ന വാഹനത്തിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. 20 ബാഗുകളിലായി 30 ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് കടത്താന്‍ ശ്രമിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.