മധ്യപ്രദേശ്: കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍റെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കി ഒരു കൂട്ടം ചെറുപ്പക്കാര്‍. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട അതിർത്തി സുരക്ഷാ സേനയുടെ ജവാൻ മോഹൻലാൽ സുനറിന്‍റെ ഭാര്യ രാജു ഭായിക്കാണ് വീട് നല്‍കിയത്. രാജു ഭായിക്കായി സ്വന്തം ഗ്രാമത്തില്‍ നിന്നും 40 കിലോമീറ്റര്‍ നീങ്ങി പിയര്‍ പിപാലിയ എന്ന ഗ്രാമത്തിലാണ് പുതിയ വീട് നിര്‍മിച്ചത്.
സ്വാതന്ത്ര്യദിനത്തില്‍ രാജു ഭായി പുതിയ വീട്ടിലേക്ക് താമസം മാറി. ഗ്രാമവാസികളില്‍ ചിലര്‍ സ്വന്തം കൈപ്പത്തികളിലൂടെ നടത്തിയാണ് പുതിയ വീട്ടിലേക്ക് രാജു ഭായിയെ സ്വാഗതം ചെയ്തത്. ഗ്രാമത്തിൽ സുനറിന്‍റെ പ്രതിമ സ്ഥാപിക്കാനും ആഗ്രഹിക്കുന്നതായി സംഘം അറിയിച്ചു.