ETV Bharat / bharat

മുംബൈ ഭീകരാക്രമണത്തിന് പതിനൊന്ന് വയസ് - 11 YEARS

2008ലെ രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി

mumbai attack 26 11 Tributes 11 YEARS nation remembers terror victims
ഇന്ത്
author img

By

Published : Nov 26, 2019, 4:18 PM IST

മുംബൈ നഗരത്തെയും രാജ്യത്തെയും നടുക്കിയ ഭീകരാക്രമണത്തിന് ഇന്നേക്ക് പതിനൊന്ന് വയസ്. രാജ്യം കണ്ട ഏറ്റവും വലിയ ആക്രമണത്തിന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊന്നായ മുംബൈ ഇരയായതിലൂടെ 166 ജീവനുകളാണ് നമുക്ക് നഷ്‌ടമായത്. 26/11 എന്ന പേരിൽ ലോകചരിത്രത്തിലിടം പിടിച്ച സംഭവത്തിന്‍റെ ഉണങ്ങാത്ത മുറിവുകളുമായി 11 ആണ്ടുകൾ പിന്നിടുമ്പോൾ ഓർമപൂക്കൾ സമർപ്പിക്കുകയാണ് രാജ്യം.
1993 മാർച്ചിൽ നടന്ന ബോംബ് സ്ഫോടന പരമ്പരകൾക്കുശേഷം മുംബൈ സാക്ഷ്യം വഹിച്ച മറ്റൊരു വലിയ ദുരന്തം. ലക്ഷക്കണക്കിന് യാത്രികർ ദിവസം തോറും എത്തുന്ന സി.എസ്.ടി. റെയിൽവേ സ്റ്റേഷൻ, താജ് ഹോട്ടൽ, ട്രൈഡന്‍റ് ഹോട്ടൽ, ലിയോപോൾഡ് കഫേ, കാമാ ആശുപത്രി, നരിമാൻ ഹൗസ് എന്നിവിടങ്ങളിലാണ് ഭീകരർ ആക്രമണം നടത്തിയത്.

2008 നവംബർ 26 മുതൽ നാല് ദിവസത്തോളം നീണ്ടു നിന്ന ആക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പത്തോളം വരുന്ന ലഷ്കർ-ഇ-ത്വയ്‌ബ തീവ്രവാദികൾ പാകിസ്ഥാനിൽ നിന്ന് കടൽ മാർഗം മുംബൈയിലെത്തുകയും നഗരത്തിലുടനീളം വെടിവെപ്പും ബോംബാക്രമണങ്ങളും നടത്തുകയുമായിരുന്നു.

  • On the 11th anniversary of the Mumbai terror attacks, we remember everyone who lost their lives and mourn with their families. A grateful nation salutes the security personnel who made the supreme sacrifice. We remain firm in our resolve to defeat all forms of terrorism.

    — President of India (@rashtrapatibhvn) November 26, 2019 " class="align-text-top noRightClick twitterSection" data=" ">

ഇരുട്ടിന്‍റെ മറവിൽ നഗരത്തിലേക്ക് കപ്പൽ കയറിയ ഭീകരർ മുംബൈയിലെ പ്രധാനയിടങ്ങൾ ലക്ഷ്യമിട്ടു. അങ്ങനെ തിരക്കേറിയ ഛത്രപതി ശിവജി ടെർമിനസ് (സിഎസ്ടി) റെയിൽവെ സ്റ്റേഷനിൽ ആദ്യ ആക്രമണം നടന്നു. അജ്മൽ അമീർ കസബും ഇസ്മയിൽ ഖാനും ചേർന്ന് നടത്തിയ ആക്രമണത്തിൽ അമ്പത്തെട്ടോളം പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കസബും ഖാനും പിന്നീട് കാമ ആശുപത്രിയെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രി ജീവനക്കാരുടെ ജാഗ്രത മൂലം ശ്രമം പരാജയപ്പെട്ടു. എന്നാൽ ആശുപത്രി വിട്ട ഭീകരർ നഗരത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അംഗമായിരുന്ന ഹേമന്ദ് കർക്കറെ ഉൾപ്പെടെയുള്ള ആറ് പൊലീസ് ഉദ്യോഗസ്ഥരെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തി.

  • Tributes to the innocent citizens & Railway staff who lost their lives in the gruesome 26/11 #MumbaiTerrorAttack and a big salute to the exemplary courage shown by all ‘Mumbaikars’ and the security forces in protecting our fellow citizens. pic.twitter.com/OMCHuDsN5H

    — Piyush Goyal (@PiyushGoyal) November 26, 2019 " class="align-text-top noRightClick twitterSection" data=" ">

ഭീകരരുടെ രണ്ടാം ദൗത്യമെന്നത് നരിമാൻ ഹൗസ് ബിസിനസും റെസിഡൻഷ്യൽ കോംപ്ലക്സുമായിരുന്നു. അവിടെ ഒരു റബ്ബിയെയും ഭാര്യയെയും അഞ്ച് ഇസ്രായേലി പൗരന്മാരെയും ഭീകരർ ബന്ധികളാക്കി. തുടർന്ന് ഇവരെയും തോക്കുകൾക്കിരയാക്കി. റബ്ബി ദമ്പതികളുടെ രണ്ട് വയസുള്ള കുഞ്ഞ് 'മോഷെ' ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു. ക്രൂരമായ ഭീകരതയുടെ മുഖമായി 'ബേബി മോഷെ' പീന്നീട് മാറി.

  • Mumbai. 26/11. Never Forget. My tributes to our brave men from Mumbai Police, NSG who laid down their lives to keep us safe&who fought the terror head on.
    In my thoughts & prayers are all those families who lost their loved ones in this horrific terror attack on that day.

    — Priyanka Chaturvedi (@priyankac19) November 26, 2019 " class="align-text-top noRightClick twitterSection" data=" ">

2017 ജൂലൈയിൽ ഇസ്രായേൽ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഷെയെ കണ്ടു. പിന്നീട്, 2018 ജനുവരിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മുംബൈയിലെ നരിമാൻ ഹൗസിൽ വച്ച് മോഷെയെ കണ്ടുമുട്ടിയിരുന്നു.

26/11 ആക്രമണത്തിന്‍റെ മൂന്നാമിടം താജ്മഹൽ ഹോട്ടലും ടവറും തുടർന്ന് ലിയോപോൾഡ് കഫേയും ആയിരുന്നു. താജ് ഹോട്ടലിൽ പ്രവേശിക്കുന്നതിന് മുമ്പ് കഫേയിലാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. മുപ്പത്തൊന്നോളം പേരാണ് കഫേയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തുടർന്ന് ഒബറോയ്-ട്രൈഡന്‍റ് ഹോട്ടലിൽ പ്രഖ്യാപിച്ച ഉപരോധം നവംബർ 28 ന് ഔദ്യോഗികമായി അവസാനിച്ചു. ദേശീയ സുരക്ഷാ സേനയുടെ കൈകളിൽ താജ്മഹൽ പാലസ് ഹോട്ടൽ ഭദ്രമായതോടെ 2008 നവംബർ 29ന് ആക്രമണവും പിടച്ചടുക്കലും അവസാനിച്ചു.

താജ്മഹൽ പാലസ് ഹോട്ടലിലെ ശേഷിക്കുന്ന തീവ്രവാദികളെ ദേശീയ സുരക്ഷാ സേനയിലെ കമാൻഡോകൾ വെടിവച്ചു വീഴ്‌ത്തിയപ്പോഴേക്കും 160 ഓളം പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. താജിൽ നിന്ന്‌ ഭീകരവാദികളെ തുരത്താനുള്ള ശ്രമത്തിൽ മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണനും വീരമൃത്യു അടഞ്ഞു.

ഭീരാക്രമണങ്ങൾക്കായി പത്ത് തീവ്രവാദികളാണ് പാകിസ്ഥാൻ തുറമുഖമായ കറാച്ചിയിൽ നിന്ന് പുറപ്പട്ടത്. മുംബൈയിലേക്കുള്ള അവരുടെ യാത്രയിൽ ഒരു മീൻ‌പിടിത്ത ഡിംഗി ഹൈജാക്ക് ചെയ്യുകയും അതിലുണ്ടായിരുന്ന അഞ്ചംഗ സംഘത്തിലെ നാലുപേരെ കൊന്നൊടുക്കുകയും ചെയ്തിരുന്നു. ഈ ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ട ഒമ്പത് തീവ്രവാദികൾ കൊല്ലപ്പെടുകയും അജ്മൽ അമീർ കസബിനെ 2012 ൽ പൂനെയിലെ യെർവാഡ സെൻട്രൽ ജയിലിൽ ഇടുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

ജമാഅത്ത്-ഉദ്-ദവായുടെ സൂത്രധാരനായ ഹഫീസ് സയീദാണ് ആക്രമണങ്ങൾ ഗൂഢാലോചന നടത്തിയതെന്ന് വിലയിരുത്തുന്നത്. മുംബൈ ഭീകരാക്രമണത്തിലെ സയീദിന്‍റെ പങ്കിന് ധാരാളം തെളിവുകൾ ഉണ്ടെന്നും ഇത് എല്ലാവർക്കും അറിയാമെന്നും അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്‍റ് ഹമീദ് കർസായിയും അഭിപ്രായപ്പെട്ടു. 160 ഓളം പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്‍റെ ഉത്തരവാദികൾ പാകിസ്ഥാൻ അയച്ച തീവ്രവാദികളാണെന്ന് പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും 2018 ൽ സ്ഥിരീകരിച്ചു.

2008ലെ രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. 2016 സെപ്റ്റംബറിലും 2019 ഫെബ്രുവരിയിലും പാക് ഭീകരർ നടത്തിയ ഉറി, പുൽവാമ ഭീകരാക്രമണത്തിലും നിരവധി സൈനികരുടെ ജീവൻ പൊലിഞ്ഞു.

ആക്രമണങ്ങൾക്ക് ശേഷം രാജ്യത്തെ തീവ്രവാദ വിരുദ്ധ ചട്ടക്കൂട് ശക്തിപ്പെടുത്താൻ നിരവധി നയപരമായ തീരുമാനങ്ങൾ എടുത്തിരുന്നു. അന്ന് സർക്കാർ എടുത്ത അടിയന്തര തീരുമാനങ്ങളിലൊന്നായിരുന്നു മെട്രോപൊളിറ്റൻ നഗരങ്ങളിൽ എൻ‌എസ്‌ജി കമാൻഡോകളെ വിന്യസിക്കുകയെന്നത്. അതുപോലെ തന്നെ ഭീകരാക്രമണങ്ങളോട് വേഗത്തിൽ പ്രതികരിക്കുന്നതിനായി നിരവധി എൻ‌എസ്‌ജി ഹബുകൾ സ്ഥാപിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.