ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ നിന്നും പുറപ്പെട്ടത് 25 ശ്രാമിക് സ്‌പെഷ്യല്‍ ട്രെയിന്‍

ലോക്ക്‌ഡൗണിനെ തുടർന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ സ്വദേശത്ത് എത്തിക്കാനാണ് ശ്രാമിക് ട്രെയിന്‍ സർവീസ് പ്രയോജനപ്പെടുത്തുന്നത്

lockdown news  migrant labourers news  Shramik Specials news  ലോക്ക്‌ഡൗണ്‍ വാർത്ത  കുടിയേറ്റ തൊഴിലാളികൾ വാർത്ത  ശ്രാമിക് സ്‌പെഷ്യല്‍ വാർത്ത
ട്രെയിന്‍
author img

By

Published : May 7, 2020, 7:46 AM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ നിന്നും കുടിയേറ്റ തൊഴിലാളികളുമായി യാത്ര ആരംഭിച്ചത് 25 സ്‌പെഷ്യല്‍ ശ്രാമിക് ട്രെയിനുകൾ. ലോക്ക്‌ഡൗണിനെ തുടർന്ന് മുംബൈയിലും പൂനെയിലും ഉൾപ്പെടെ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങിയതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നിതിന്‍ കരീർ പറഞ്ഞു. ബംഗാളും കർണാടകയും ഒഴികെയുള്ള സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികൾ ട്രെയിനില്‍ മടങ്ങിപ്പോയി.

അതേസമയം മെയ് ഒന്നാം തീയതി മുതല്‍ 122 ശ്രാമിക് സ്‌പെഷ്യല്‍ ട്രെയിനുകൾ സർവീസ് നടത്തിയതായി ഇന്ത്യന്‍ റെയില്‍വെ വ്യക്തമാക്കി. 1.25 ലക്ഷം കുടിയേറ്റ തൊഴിലാളികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തിയെന്നും റെയില്‍വേ അധികൃതർ വ്യക്തമാക്കി.

ലോക്ക്‌ഡൗണിനെ തുടർന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ സ്വദേശത്ത് എത്തിക്കാനാണ് ശ്രാമിക് സ്‌പെഷ്യല്‍ ട്രെയിന്‍ സർവീസ് പ്രയോജനപ്പെടുത്തുന്നത്. രാജ്യത്ത് ഒട്ടാകെ 100 ട്രെയിനുകൾ ഇത്തരത്തില്‍ സർവീസ് നടത്തി. ഇതില്‍ 20 ശതമാനം ഗുണഭോക്താക്കൾ മഹാരാഷ്‌ട്രയില്‍ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികളാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.