ദിസ്‌പൂർ: അസമിൽ 239 തടവുകാർക്ക് കൊവിഡ്. സംസ്ഥാനത്തെ ഏഴ് ജയിലുകളിലാണ് വൈറസ് പടർന്നതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസ് (അസം) ദസറത്ത് ദാസ് ഇടിവി ഭാരത്തിനോട് പറഞ്ഞു. 15 പേർ രോഗമുക്തി നേടിയെന്നും അദ്ദേഹം പറഞ്ഞു.
ഗുവഹത്തി സെൻട്രൽ ജയിൽ, നാഗോൺ ജയിൽ, തേജ്പൂർ ജയിൽ, ഗോലഘട്ട് ജയിൽ, മംഗൽദായ് ജയിൽ, ദുബ്രി ജയിൽ എന്നിവിടങ്ങളിലെ തടവുകാർക്കാണ് വൈറസ് ബാധയേറ്റത്. ഇതിൽ 206 പേർ ഗുവാഹത്തി സെൻട്രൽ ജയിലിലുള്ളവരാണ്. വൈറസ് പടരുന്ന സാഹചര്യത്തിൽ ആസമിലെ ജയിൽ ഉദ്യോഗസ്ഥർ കൊവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.