ന്യൂഡൽഹി: നേപ്പാളിലെ ഭൂകമ്പാനന്തര നവീകരണ ശ്രമങ്ങളുടെ ഭാഗമായാണ് നേപ്പാളിലെ നുവാകോട്ട് ജില്ലയിൽ നിന്നുള്ള ഇരുപത്തിയൊന്ന് പ്രാദേശിക സർക്കാർ പ്രതിനിധികൾ ഇന്ത്യ സന്ദർശിക്കുന്നു. രണ്ട് മുനിസിപ്പാലിറ്റികളിലെ മേയർമാരും ഡെപ്യൂട്ടി മേയർമാരുമാണ് സന്ദർശനം നടത്തുന്നത്.
2015ൽ നേപ്പാളിനെ പിടിച്ചുകുലുക്കിയ ഭൂചലനത്തിൽ പതിനായിരത്തോളം പേർ കൊല്ലപ്പെടുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും അരലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ഗോർഖയിലായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. നേപ്പാളിലെ ഗോർഖ (26912 ഗുണഭോക്താക്കൾ), നുവാകോട്ട് (23088 ഗുണഭോക്താക്കൾ) ജില്ലകളിൽ 50,000 വീടുകൾ നിർമിക്കാൻ ഇന്ത്യൻ സർക്കാർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഗോർഖ, നുവാകോട്ട് ജില്ലകൾക്കായി യഥാക്രമം യുഎൻഡിപി, യുഎൻപിഎസ് എന്നീ സാമൂഹ്യ-സാങ്കേതിക ഫെസിലിറ്റേഷൻ കൺസൾട്ടന്‍റുകളെ 2018 മാർച്ചിൽ സർക്കാർ നിയമിച്ചു