ചണ്ഡീഗഢ്: പഞ്ചാബില്‍ 21 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2081 ആയി. പുതിയതായി സ്ഥിരീകരിച്ചവരില്‍ 10 പേര്‍ അമൃത്‌സറില്‍ നിന്നും ആറ് പേര്‍ ജലന്ധറില്‍ നിന്നും ടാന്‍ടരണ്‍, കപുര്‍തല, മൊഹാലി, പട്യാല, സഗുര്‍പുര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ക്ക് വീതവുമാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്ന് വന്നയാളാണ്. 15 പേര്‍ ഇന്ന് രോഗവിമുക്തി നേടി. ഇതോടെ 1913 പേരാണ് സംസ്ഥാനത്ത് രോഗവിമുക്തി നേടിയത്. 128 പേരാണ് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്. അമൃത്‌സറിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചിരിക്കുന്നത്. 329 പേര്‍ക്കാണ് ഇവിടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 40 പേര്‍ കൊവിഡ് മൂലം സംസ്ഥാനത്ത് മരിച്ചു.
പഞ്ചാബില്‍ 21 പേര്‍ക്ക് കൂടി കൊവിഡ് 19 - കൊവിഡ് 19
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2081 ആയി