പനാജി: കാണാതായ 20 വയസുകാരി അമേരിക്കന്‍ യുവതിയെ ഗോവ കടല്‍തീരത്ത് കണ്ടെത്തിയതായി പൊലീസ് അറിയച്ചു. വിദേശ സഞ്ചാരിയായ എലിസബത്ത് മാനിനെയാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ പഞ്ചാഗ്നിയില്‍ നിന്നും ഗോവയിലേക്ക് ടാക്സിയിലാണ് ഇവര്‍ എത്തിയത്.
ഇവര്‍ സുരക്ഷിതയാണെന്ന് പൊലീസ് അറിയിച്ചു. തന്‍റെ കുടുംബത്തെ വിവരം അറിയിച്ചതായി എലിസബത്ത് പറഞ്ഞു. യു.എസ് വിദേശ കാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അമേരിക്കയിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. വ്യാഴായ്ച്ചയാണ് ഇവരെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചത്.