ETV Bharat / bharat

യുപിയിൽ ലോക്ക്‌ ഡൗൺ നിയമം ലംഘിച്ച 20 പേർക്കെതിരെ കേസ്

author img

By

Published : Apr 25, 2020, 11:28 PM IST

കൊവിഡ് ബാധയുള്ളവരുമായി ബന്ധമുള്ള വിവരം ആരോഗ്യപ്രവർത്തകരെ അറിയിക്കാത്തതിന് ഒരു സ്‌ത്രീക്കെതിരെയും ലോക്ക്‌ ഡൗണിൽ പാർട്ടി സംഘടിപ്പിച്ചതിന് 19 പേർക്കെതിരെയും കേസെടുത്തു.

Bahraich news  Lockdown violation  20 people booked  Uttar Pradesh news  ലോക്ക്‌ ഡൗൺ നിയമം ലംഘിച്ചു  യുപിയിൽ ലോക്ക്‌ ഡൗൺ നിയമം ലംഘിച്ചു  20 പേർക്കെതിരെ കേസ്  ബഹ്‌റൈച്ച്
യുപിയിൽ ലോക്ക്‌ ഡൗൺ നിയമം ലംഘിച്ച 20 പേർക്കെതിരെ കേസ്

ലഖ്‌നൗ: ലോക്ക്‌ ഡൗൺ നിയമം ലംഘിച്ച 20 പേർക്കെതിരെ കേസെടുത്തു. ബഹ്‌റൈച്ച് ജില്ലയിൽ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് കേസെടുത്തതെന്ന് പൊലീസ് മേധാവി വിപിൻ കുമാർ മിശ്ര അറിയിച്ചു. അന്വേഷണത്തിൽ കൊവിഡ് ബാധയുള്ളവരുമായി ബന്ധപ്പെട്ട താനെ സ്വദേശിയായ സ്‌ത്രീ ലോക്ക്‌ ഡൗൺ സമയത്ത് ഗസിയാബാദിൽ 20 പേരടങ്ങിയ ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നു. കൊവിഡ് ബാധയുള്ളവരുമായി ബന്ധമുള്ള വിവരം ആരോഗ്യപ്രവർത്തകരെ അറിയിക്കാത്തതിന് സ്‌ത്രീക്കെതിരെയും ലോക്ക്‌ ഡൗണിൽ പാർട്ടി സംഘടിപ്പിച്ചതിന് 19 പേർക്കെതിരെയും കേസെടുത്തു. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത ബഹ്‌റൈച്ച് ജില്ലയടക്കം പല പ്രദേശങ്ങളും ഏപ്രിൽ 23ന് കൺടെയ്‌മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.