ഭോപ്പാല്‍:സംസ്ഥാനത്ത് ഇരുപത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 86 ആയി ഉയർന്നു. പുതിയ കേസുകളിൽ 19 എണ്ണം ഇൻഡോറിൽ നിന്നും ഖാർഗോൺ ജില്ലയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്. 19 രോഗികളിൽ ഒമ്പത് പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. 3, 5, 8 വയസ് പ്രായമുള്ള മൂന്ന് കുട്ടികള്‍ക്കും ഇൻഡോറിൽ നിന്നുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മുൻകരുതൽ നടപടിയായി ഇദ്ദേഹത്തിന്‍റെ ഭാര്യയെയും രണ്ട് പെൺമക്കളെയും ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ പാർപ്പിച്ചു.
ഇൻഡോറില്‍ ഇതുവരെ 63 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിൽ മൂന്ന് രോഗികൾ നേരത്തെ മരിച്ചു. ജബൽപൂരിൽ ഇതുവരെ എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉജ്ജയിൻ-ആറ്, ഭോപ്പാൽ-നാല്, ശിവ്പുരി, ഗ്വാളിയോർ എന്നിവിടങ്ങളില്‍ രണ്ട് കേസുകളും ഖാർഗോണില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. മൊത്തം 86 രോഗികളിൽ അഞ്ചുപേർ മരിച്ചു. ഇതിൽ മൂന്ന് പേർ ഇൻഡോറില്‍ നിന്നും രണ്ട് പേർ ഉജ്ജയിനിൽ നിന്നുള്ളവരുമാണ്.