ഡല്‍ഹി: രാഷ്ട്രപതി ഭവന് മുകളില്‍ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റില്‍. അറസ്റ്റിലായത് യു.എസ് പൗരന്മാരാണ്. പീറ്റര്‍ ജെയിംസ് ലൈൻ ( 65 ), മകൻ ലെഡ്ബെറ്റര്‍ ലൈൻ ( 30 ) എന്നിവരാണ് അറസ്റ്റിലായത്. നിലവില്‍ രാജ്യ തലസ്ഥാനത്ത് ഡ്രോണ്‍ പറത്തുന്നതിന് നിരോധനമുണ്ട്.
യു.എസ് പൗരന്മാര്‍ ശനിയാഴ്‌ചയാണ് ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയത്. ഓണ്‍ലൈന്‍ പോര്‍ട്ടലിന് വേണ്ടി ജോലി ചെയ്യുന്നവരാണെന്നും അതിനുവേണ്ടിയാണ് വീഡിയോ പകര്‍ത്തിയതെന്നുമാണ് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഡ്രോണിന് നിരോധനമുള്ള കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഡ്രോണില്‍ ഘടിപ്പിച്ചിരുന്ന വീഡിയോ ക്യാമറ ഉപയോഗിച്ച് പ്രതികള്‍ പകര്‍ത്തിയ അതീവവസുരക്ഷാ മേഖലയായ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് ഏരിയയുടെ ചിത്രങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിഷയത്തില്‍ സംശയാസ്‌പദമായ സാഹചര്യമില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
രാഷ്ട്രപതിഭവന് മുകളില്‍ ഡ്രോണ്‍: അമേരിക്കക്കാരായ അച്ഛനും മകനും അറസ്റ്റില്‍
ഡ്രോണിന് നിരോധനമുള്ള കാര്യം അറിയില്ലായിരുന്നുവെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.