ശ്രീനഗര്‍: പുൽവാമയിലെ ബാൻഡ്‌സൂ പ്രദേശത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നും തെരച്ചിൽ തുടരുകയാണെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
നേരത്തെ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ജൂൺ 20 ന് ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. പുൽവാമ, ജമ്മു കശ്മീരിലെ ഷോപിയൻ ജില്ലകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എട്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പുൽവാമയിൽ മൂന്ന് ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) തീവ്രവാദികളെയും അഞ്ച് ജെഎം, ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം) തീവ്രവാദികളെയും സുരക്ഷാ സേന വധിച്ചു.