ETV Bharat / bharat

രണ്ട് തീവ്രവാദികളെ ജമ്മു കശ്‌മീർ പൊലീസ് അറസ്റ്റ് ചെയ്‌തു

author img

By

Published : Oct 30, 2020, 6:36 PM IST

പിടിക്കപ്പെട്ടവർ ഹിയാൻ ട്രെഹാം കുപ്വാര നിവാസികളായ ലിയാകത്ത് അഹ്മദ് മിർ, അക്കിബ് റാഷിദ് മിർ എന്നിവരാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു

2 terrorist associates arrested  2 terrorist associates arrested by J&K police  Jammu and Kashmir Police arrested 2 terrorist  North Kashmir's Handwara  ജമ്മു കശ്‌മീർ പൊലീസ്  തീവ്രവാദികളെ അറസ്റ്റ് ചെയ്‌തു  ലഷ്‌കർ-ഇ-തായ്‌ബ  തെക്കൻ കശ്‌മീരിലെ തീവ്രവാദികൾ
2 തീവ്രവാദികളെ ജമ്മു കശ്‌മീർ പൊലീസ് അറസ്റ്റ് ചെയ്‌തു

ശ്രീനഗർ: വടക്കൻ കശ്‌മീരിലെ ഹന്ദ്വാരയിൽ നിന്ന് രണ്ട് തീവ്രവാദികളെ ജമ്മു കശ്‌മീർ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. ദേശവിരുദ്ധരുടെ നീക്കത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹന്ദ്വാര പൊലീസും സൈന്യവും സിആർ‌പി‌എഫും നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചെന്നും വാഹനങ്ങളിലും കാൽനടയാത്രക്കാരിലും പരിശോധന ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി.

ഹന്ദ്വാരയിൽ പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ രണ്ടുപേരെ സംശയാസ്‌പദമായ നിലയിൽ കണ്ടെത്തുകയും രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ലിയാകത്ത് അഹ്‌മദ് മിർ, അക്കിബ് റാഷിദ് മിർ എന്നിവരെയാണ് പൊലീസ് പിടിച്ചത്. ചോദ്യം ചെയ്യലിൽ ഇവർ ലഷ്‌കർ-ഇ-ത്വയ്‌ബ സംഘടനയിലുള്ളവരാണെന്നും തെക്കൻ കശ്‌മീരിലുള്ള തീവ്രവാദികൾക്ക് ആയുധങ്ങളെത്തിക്കാൻ പോവുകയായിരുന്നെന്നും വ്യക്തമായതായി പൊലീസ് കൂട്ടിചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.