മഹാരാഷ്ട്ര: ഉന്നത ഉദ്യാോഗസ്ഥരെ അറിയിക്കാതെ നാസിക്കിലെ മാലേഗാവിൽ നിന്ന് ജന്മ നാടയ ജൽനയിലേക്ക് മടങ്ങിയെത്തിയ സംസ്ഥാന റിസർവ് പൊലീസ് സേനയിലെ രണ്ട് ജവാൻമാർക്കെതിരെ കേസെടുത്തു.ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് ക്രമസമാധാന പാലനത്തിനായി ജവാനെ മാലേഗാവിൽ നിയോഗിച്ചിരുന്നതായി സർദാർ ബസാർ പൊലീസ് മേധാവി സഞ്ജയ് ദേശ്മുഖ് പറഞ്ഞു.
കൊവിഡ് -19 ഹോട്ട്‌സ്‌പോട്ടായ മലേഗാവ് ടൗണിൽ നിന്ന് മടങ്ങിയെത്തിയ ശേഷം രണ്ട് ജവാൻമാർക്കും കൊവിഡ് സ്ഥിരീകരിച്ചതായി ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ ഏപ്രിൽ 29 നാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മാലേഗാവിൽ നിന്ന് ഇവർ ജൽനയിലേക്ക് മടങ്ങിയത്. മടങ്ങിയെത്തിയ വിവരവും അറിയിച്ചില്ല. തുടർന്ന് എസ്ആർപിഎഫ് ഇൻസ്പെക്ടർ വിലാസ് ജഗ്‌താപ്പ് ഇരുവർക്കുമെതിരെ പരാതി നൽകുകയായിരുന്നെന്നും സഞ്ജയ് ദേശ്മുഖ് പറഞ്ഞു.മെയ് രണ്ടിന് കൊവിഡ് സ്ഥിരീകരിച്ച ഇവർ ജൽന ആശുപത്രിയിൽ ചികിത്സയിലാണ്.