ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. റാംപൂർ സെക്ടറിലെ നിയന്ത്രണ രേഖയിൽ വെള്ളിയാഴ്ചയാണ് പാകിസ്ഥാൻ വെടിനിർത്തൽ കാരാർ ലംഘിച്ചത്. സംഭവത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ഏപ്രിൽ 30 ന് പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. മോർട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.