പട്‌ന (ബിഹാർ): കൊവിഡ് -19 ഹോട്ട്‌സ്‌പോട്ടായ ബിഹാറിലെ സിവാൻ ജില്ലയിലെ രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 60 ആയി. ഒരേ കുടുംബത്തിൽ നിന്നുള്ള 10 വയസുള്ള പെൺകുട്ടിക്കും 28 വയസുള്ള യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ഇവരുടെ കുടുംബത്തിലെ മറ്റ് 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഒമാനിൽ നിന്നും വന്ന ബന്ധുവിൽ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നതെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു. ബിഹാറിൽ റിപ്പോര്‍ട്ട് ചെയ്ത 60 കൊവിഡ് കേസുകളില്‍ 29 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സിവാനിലാണ്. ഇതിൽ നാല് പേരാണ് നിലവിൽ സുഖം പ്രാപിച്ചത്.
ബിഹാറിൽ രണ്ട് പേര്‍ക്ക് കൂട് കൊവിഡ് സ്ഥിരീകരിച്ചു - Bihar COVID-19
വ്യാഴാഴ്ച ഇവരുടെ കുടുംബത്തിലെ മറ്റ് 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഒമാനിൽ നിന്നും വന്ന ബന്ധുവിൽ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്