ശ്രീനഗർ : ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള വെടിവെപ്പിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ പുൽവാമയിലെ ട്രാലിലെ സൈമോ പ്രദേശത്താണ് സംഭവം. ഇപ്പോഴും തീവ്രവാദികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സുരക്ഷാ സേനയുടെ സംയുക്ത സംഘത്തിന് തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ തിരച്ചിൽ തുടങ്ങിയിരുന്നു. ഇതിനിടയിൽ ഒളിഞ്ഞിരുന്ന തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതോടെയാണ് വെടിവെപ്പ് നടന്നതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് ഐജിപി കശ്മീർ സോൺ വിജയ് കുമാർ ഇടിവി ഭാരതോട് പറഞ്ഞു.
കൊല്ലപ്പെട്ട തീവ്രവാദികളെക്കുറിച്ചുള്ള കൂടുതൽ വിവരം പൊലീസ് അന്വേഷിക്കുന്നുണ്ട് . അതേസമയം പ്രതിരോധ നടപടിയായി പ്രദേശത്ത് ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി