ശ്രീനഗർ: ജമ്മു-കശ്‌മീരിൽ പാക് നുഴഞ്ഞുകയറ്റക്കാരുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. രജൗരി ജില്ലയിലെ നിയന്ത്രണരേഖയിൽ ബുധനാഴ്‌ചയാണ് ഏറ്റുമുട്ടലുണ്ടായത്.
പാക് അധീന കശ്‌മീരിൽ നിന്നും ഖാരി ത്രയത് വനത്തിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ചവരെയാണ് സൈന്യം തടഞ്ഞത്. നൗഷേര സെക്‌ടറിൽ നടത്തിയ തെരച്ചിൽ ഓപ്പറേഷനിലൂടെയാണ് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് ഏറ്റുമുട്ടൽ സാധ്യത തുടരുകയാണെന്ന് പിആർഒ ദേവാനന്ദർ ആനന്ദ് അറിയിച്ചു.