ETV Bharat / bharat

യുഎസില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നും 312 പേര്‍ ഹൈദരാബാദിലെത്തി - കൊവിഡ് 19

വന്ദേ ഭാരത് മിഷന്‍റെ കീഴില്‍ എയര്‍ ഇന്ത്യയുടെ AI 1612 വിമാനത്തില്‍ മനിലയില്‍ നിന്നും 149 പേരും 163 യാത്രക്കാരുമായി വാഷിങ്‌ടണില്‍ നിന്നും എയര്‍ ഇന്ത്യയുടെ AI 104 വിമാനവും ഹൈദരാബാദിലെത്തി.

312 evacuees land in Hyderabad  312 evacuees from US and Manila  Air India AI 1612 from Manila  Evacuees Philippines and the US  യുഎസില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നും 312 പേര്‍ ഹൈദരാബാദിലെത്തി  കൊവിഡ് 19  ലോക്ക് ഡൗണ്‍
യുഎസില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നും 312 പേര്‍ ഹൈദരാബാദിലെത്തി
author img

By

Published : May 14, 2020, 8:15 PM IST

ഹൈദരാബാദ്: യുഎസില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നും 312 പ്രവാസികൾ ഹൈദരാബാദിലെത്തി. വ്യാഴാഴ്‌ചയാണ് ഇരു രാജ്യങ്ങളിലും കുടുങ്ങിയ ആളുകള്‍ രാജീവ്ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്. വന്ദേ ഭാരത് മിഷന്‍റെ കീഴില്‍ എയര്‍ ഇന്ത്യയുടെ AI 1612 വിമാനത്തില്‍ മനിലയില്‍ നിന്നും 149 പേരാണ് പുലര്‍ച്ചെ 1.58ന് ഹൈദരാബാദിലെത്തിയത്. 163 യാത്രക്കാരുമായി വാഷിങ്‌ടണില്‍ നിന്നും എയര്‍ ഇന്ത്യയുടെ AI 104 വിമാനം രാവിലെ 8.22ന് ഹൈദരാബാദിലെത്തി. കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയത്. 14 ദിവസത്തെ ക്വാറന്‍റൈയിനാണ് യാത്രക്കാര്‍ക്ക് നിര്‍ദേശിച്ചിരിക്കുന്നത്.

തെലങ്കാന സര്‍ക്കാരും കേന്ദ്ര വ്യോമയാന വകുപ്പിന്‍റെയും സംയുക്ത സഹകരണത്തോടെയാണ് യാത്രക്കാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തിയിരിക്കുന്നത്. യാത്രക്കാരുടെ സാധന സാമഗ്രികളടക്കം അണുവിമുക്തമാക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.യാത്രക്കാരും എമിഗ്രേഷന്‍ ജീവനക്കാരും തമ്മിലുള്ള സമ്പര്‍ക്കം കുറക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതുവരെ ആറ് വിമാനങ്ങളിലായി യുകെ, യുഎസ്, കുവൈത്ത്, യുഎഇ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നായി 1000 പേരെ ഹൈദരാബാദിലെത്തിച്ചിട്ടുണ്ട്. കോലാലംപൂരില്‍ നിന്നുള്ള ഏഴാമത്തെ വിമാനം ഇന്ന് രാത്രി 8.15ഓടെ വിമാനത്താവളത്തിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.