ETV Bharat / bharat

കശ്മീരില്‍ ഭീകരാക്രമണം: രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു

ആപ്പിള്‍ കൊണ്ടുപോകാൻ പഞ്ചാബില്‍ നിന്നെത്തിയ ട്രക്കുകളുടെ ഡ്രൈവര്‍മാരാണ് ആക്രമണത്തിനിരയായത്. പിന്നാലെ ട്രക്കുകള്‍ ഭീകരര്‍ അഗ്നിക്കിരയാക്കി.

കശ്മീരില്‍ ഭീകരാക്രമണം: രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു
author img

By

Published : Oct 24, 2019, 10:00 PM IST

ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ട്രക്കുകള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ഷോപിയാനിലെ ചിത്രഗാമിലാണ് സംഭവം. ആപ്പിള്‍ കൊണ്ടുപോകാൻ പഞ്ചാബില്‍ നിന്നെത്തിയ ട്രക്കുകളുടെ ഡ്രൈവര്‍മാരാണ് ആക്രമണത്തിനിരയായത്. ട്രക്കുകള്‍ ഭീകരര്‍ അഗ്നിക്കിരയാക്കുകയും ചെയ്‌തു.

ഷോപിയാനില്‍ ആപ്പിള്‍ വ്യാപാരിയേയും രാജസ്ഥാനില്‍ നിന്ന് ട്രക്കിലെത്തിയ രണ്ടുപേരെയും ഭീകരര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വധിച്ചിരുന്നു. കശ്മീര്‍ താഴ്‌വരയില്‍ നിന്നുള്ള പഴങ്ങളുടെ വ്യാപാരം വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഭീകരര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ അടക്കമുള്ളവരെ ലക്ഷ്യം വെക്കുന്നതെന്ന് പൊലീസ് പറയുന്നു. കശ്‌മീരില്‍ നിര്‍ത്തിവച്ച മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ അടുത്തിടെയാണ് പുനഃസ്ഥാപിച്ചത്. ഇതോടെ കശ്മീരില്‍നിന്നുള്ള പഴങ്ങളുടെ വ്യാപാരം ശക്തിപ്പെട്ടിരുന്നു.

Intro:Body:

ഭീകരാക്രമണത്തില്‍ രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ രണ്ട് ട്രക്കുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ഷോപിയാനിലെ ചിത്രഗാമിലാണ് സംഭവം. ആപ്പിള്‍ കൊണ്ടുപോകാൻ പഞ്ചാബില്‍ നിന്നെത്തിയ ട്രക്കുകളുടെ ഡ്രൈവര്‍മാരാണ് കൊല്ലപ്പെട്ടത്. ട്രക്കുകള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 

ഷോപിയാനില്‍ ഒരു ആപ്പിള്‍ വ്യാപാരിയേയും രാജസ്ഥാനില്‍നിന്നുള്ള ട്രക്കിലെത്തിയ രണ്ടുപേരെയും ഭീകരര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വധിച്ചിരുന്നു. കശ്മീര്‍ താഴ്‌വരയില്‍നിന്നുള്ള പഴങ്ങളുടെ വ്യാപാരം വര്‍ധിച്ചതിന്റെ നിരാശയിലാണ് ഭീകരര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ അടക്കമുള്ളവരെ ലക്ഷ്യംവെക്കുന്നതെന്ന് പൊലീസ് പറയുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെ നിര്‍ത്തിവച്ച മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ അടുത്തിടെയാണ് പുനഃസ്ഥാപിച്ചത്. ഇതോടെ കശ്മീരില്‍നിന്നുള്ള പഴങ്ങളുടെ വ്യാപാരം ശക്തിപ്പെട്ടിരുന്നു. ഇതോടെയാണ് ഭീകരര്‍ ട്രക്ക് ജീവനക്കാരെയും ഡ്രൈവര്‍മാരെയും ആക്രമിക്കാന്‍ തുടങ്ങിയത്. കശ്മീര്‍ സാധാരണ നിലയിലേക്ക് എത്തുന്നതിലുള്ള നിരാശയിലാണ് ഭീകരര്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.