വിശാഖപട്ടണം : ആന്ധ്രാപ്രദേശിലെ ജെവി പുരം ഗ്രാമത്തിൽ കിണറ്റിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. ജെവി പുരം ആദിവാസി ഗ്രാമത്തിലെ സവാര ത്രിഷ (7), സവാര രാഹുൽ (7 ) എന്നിവരാണ് മരിച്ചത്. വൈകുന്നേരം കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കുട്ടികൾ കിണറ്റിൽ വീഴുകയായിരുന്നു.
സമീപത്ത് ആരും ഇല്ലാതിരുന്നതിനാൽ കുട്ടികളെ രക്ഷിക്കാനായില്ല. രാത്രിയിലാണ് കുട്ടികളുടെ മാതാപിതാക്കൾ വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയും രാത്രി 10 മണിക്ക് ശേഷം മൃതദേഹങ്ങൾ പുറത്തെടുക്കുകയും ചെയ്തു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും സിആർപിസി സെക്ഷൻ 174 പ്രകാരം കേസെടുക്കുകയും ചെയ്തതായി സബ് ഇൻസ്പെക്ടർ അപ്പാറാവു പറഞ്ഞു.