ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ സഹോദരങ്ങളെ പാലത്തിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പതിനൊന്നും ഏഴും വയസുള്ള ആണ്‍കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്‌ച നോയല്‍ നദിയില്‍ മീന്‍ പിടിക്കാനായി തിരിച്ച മുഹമ്മദ് സമീര്‍, സഹോദരന്‍ മുഹമ്മദ് സാഹിര്‍ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിട്ടുണ്ട്. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
തമിഴ്‌നാട്ടില്‍ സഹോദരങ്ങള്‍ പാലത്തിനടിയില്‍ മരിച്ച നിലയില്‍ - tamilnadu local news
തിരുപ്പൂരിലാണ് പതിനൊന്നും ഏഴും വയസുള്ള സഹോദരങ്ങളെ പാലത്തിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.