ഗുണ്ടൂർ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ 3 കിലോ കഞ്ചാവ് വിറ്റതിന് ഒരു സ്ത്രീയുള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.രവി മഹേഷ് കുമാർ, ചന്ദാല ജ്യോതി എന്നിവരെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. നേരത്തെ എക്സൈസ് വകുപ്പും ഇവരെ പിടികൂടിയിരുന്നു.
മുമ്പും കഞ്ചാവ് കടത്തിയതിനും വില്‍പ്പന നടത്തിയതിനുമായി ഇവര്‍ക്കെതിരെ ആറ് കേസുകള്‍രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ രണ്ട് കേസുകള്‍ പരിഹരിച്ചെങ്കിലും നാലെണ്ണം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. രഹസ്യമായി കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു.