ന്യൂഡല്‍ഹി: സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത പത്തൊമ്പതുകാരന്‍ പിടിയില്‍. നെഹ്‌റു നഗര്‍ സ്വദേശിയായ വിശാലാണ് അറസ്റ്റിലായത്. ഞായാറാഴ്‌ച വൈകുന്നേരം ആറു മണിയോടെ ലാജ്‌പത് നഗറിലെ മാര്‍ക്കറ്റില്‍ നിന്നും മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥന്‍റെ മൊബൈലാണ് ഇയാള്‍ മോഷ്‌ടിച്ചത്. വിനോഭപുരി മെട്രോ സ്റ്റേഷനില്‍ വെച്ചാണ് ഇയാള്‍ മോഷണം നടത്തിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് നെഹ്‌റു നഗറിലെ ആദിവാസി ക്യാമ്പില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇയാളില്‍ നിന്ന് മൊബൈലും കൈത്തോക്കും പൊലീസ് കണ്ടെടുത്തു.
സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത പത്തൊമ്പതുകാരന്‍ പിടിയില്‍ - crime latest news
നെഹ്‌റു നഗര്‍ സ്വദേശിയായ വിശാലാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് മൊബൈലും കൈത്തോക്കും പൊലീസ് കണ്ടെടുത്തു