മീററ്റ്: ഉത്തർപ്രദേശിലെ മീററ്റില്‍ 19 വയസുകാരിയെ ബന്ധു വെടിവെച്ച് കൊന്നു. ശനിയാഴ്ച രാത്രിയാണ് ഒരു പെൺകുട്ടിയെ അജ്ഞാതർ വെടിവെച്ചു കൊന്നുവെന്ന പൊലീസിന് സന്ദേശം ലഭിച്ചതെന്ന് റൂറല്‍ എസ്‌പി അവിനാഷ് പാണ്ഡെ പറഞ്ഞു. തുടർന്ന് സിസിടിവി ഉൾപ്പെടെയുള്ളവ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ ബന്ധു തന്നെയാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. പെൺകുട്ടി നിരന്തരമായി ഒരു ആൺകുട്ടിയുമായി ഫോണില്‍ സംസാരിച്ചിരുന്നതായും ഈ ബന്ധം കുടുംബം എതിർത്തിട്ടും തുടർന്നതാണ് കൊലാപതകത്തിന് പിന്നില്‍ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പെൺകുട്ടികളുടെ ബന്ധുക്കൾ സംഭവ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ടം ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തതായും പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്നും എസ്പി കൂട്ടിച്ചേർത്തു.