ETV Bharat / bharat

ഡൽഹിയിൽ 19 കൊവിഡ് മരണങ്ങൾ കൂടി; ആകെ മരണസംഖ്യ 148

ഡൽഹിയിലെ ആകെ രോഗികളുട എണ്ണം 9,755. രോഗമുക്തി നേടിയവർ 4,202.

ഡൽഹി കൊവിഡ് മരണം  ഡൽഹി കൊവിഡ്  ഡൽഹി എസ്ഒപി  delhi covid update  delhi covid death  SOP
ഡൽഹിയിൽ 19 കൊവിഡ് മരണങ്ങൾ കൂടി; ആകെ മരണസംഖ്യ 148
author img

By

Published : May 17, 2020, 5:16 PM IST

ന്യൂഡൽഹി: ഡൽഹിയിൽ 19 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു. ആകെ മരണസംഖ്യ 148 ആയി ഉയർന്നു. 422 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 9,755 ആയി. മരിച്ചവരിൽ 77 പേർ 60 വയസിനും അതിന് മുകളിൽ പ്രായമുള്ളവരും, 40 പേർ 50 മുതൽ 59 വയസിന് ഇടയിൽ പ്രായമുള്ളവരും, 31 പേർ 50 വയസിന് താഴെയുള്ളവരാണ്.

കൊവിഡ് മരണങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിനായി നഗരത്തിലെ ആശുപത്രികൾക്കും, മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്കും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) സർക്കാർ ഏർപ്പെടുത്തി. 4,202 പേർ രോഗം ഭേദമായി ആശുപത്രി വിട്ടപ്പോൾ 5,405 പേർ ചികിത്സയിൽ തുടരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ എല്ലാ നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും ഡൽഹി സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. 1,35,791 കൊവിഡ് പരിശോധനകൾ ഇതുവരെ നടത്തി. 2,142 പേർ ഹോം ഐസൊലേഷനിലാണ്. രോഗം സ്ഥിരീകരിച്ചവരിൽ 1,767 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 152 പേർ ഐസിയുവിലും 21 പേർ വെന്‍റിലേറ്ററിലുമാണ്. 76 കണ്ടെയിൻമെന്‍റ് സോണുകളാണ് ഡൽഹിയിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.