ETV Bharat / bharat

ഡല്‍ഹിയില്‍ കൂടുതല്‍ കൊവിഡ് പരിശോധനകള്‍

author img

By

Published : Jun 22, 2020, 4:06 PM IST

ഒരു ദിവസം 18,000 പേര്‍ക്ക് വരെ കൊവിഡ്‌ പരിശോധനകള്‍ നടത്താന്‍ കഴിയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

COVID-19  coronavirus  Antigen tests  18,000 COVID-19 tests each day  Chief Minister Arvind Kejriwal  18,000 COVID-19 tests being conducted each day: Arvind Kejriwal  ഡല്‍ഹി  കൊവിഡ്‌ പരിശോധന നിരക്ക്  അരവിന്ദ് കെജ്‌രിവാള്‍
ഡല്‍ഹിയില്‍ കൊവിഡ്‌ പരിശോധന നിരക്ക് മൂന്നിരട്ടി വര്‍ധിപ്പിച്ചെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ്‌ പരിശോധനകള്‍ മൂന്നിരട്ടിയായി വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഒരു ദിവസം 18,000 പേര്‍ക്ക് വരെ കൊവിഡ്‌ പരിശോധനകള്‍ നടത്താന്‍ കഴിയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ സംസ്ഥാനത്ത് ഒരു ദിവസം 5,000 കൊവിഡ്‌ പരിശോധനകളായിരുന്നു നടത്തിയിരുന്നത്. നിലവില്‍ 25,000 പേരാണ് ചികിത്സയിലുള്ളത്. 6,000 പേര്‍ ആശുപത്രികളിലും 12,000 പേര്‍ വീടുകളിലുമാണ് ചികിത്സയില്‍ കഴിയുന്നത്. 33,000 പേര്‍ രോഗമുക്തി നേടി.

കേന്ദ്ര സര്‍ക്കാരിന്‍റെ സഹായത്തോടെ 15-30 മിനിട്ടുകള്‍ക്കുള്ളില്‍ ഫലം ലഭിക്കുന്ന ആന്‍റിജെന്‍ പരിശോധനകളും നടത്തുന്നുണ്ടെന്ന് മുഖ്യ മന്ത്രി അറിയിച്ചു. അതുകൂടാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഓക്‌സിജന്‍ നിരക്ക് പരിശോധിക്കുന്നതിനായി ഓക്‌സിജന്‍ മീറ്റര്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ കൊവിഡ്‌ പരിശോധനകള്‍ മൂന്നിരട്ടി വര്‍ധിപ്പിച്ചെന്ന് അരവിന്ദ് കെജ്‌രിവാള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.