ജയ്‌പൂർ: രാജസ്ഥാനിൽ 18 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകൾ 579 ആയി. കോട്ടയിൽ 14 കേസുകളും ബിക്കാനീറിൽ നാല് കൊവിഡ് കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി രോഹിത് കുമാർ സിങ് പറഞ്ഞു. കൊവിഡ് മൂലം മരിച്ച സ്‌ത്രീയുടെ കുടുംബാംഗങ്ങൾക്കാണ് ബിക്കാനീർ പ്രദേശത്ത് രോഗം സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഇറ്റാലിയൻ പൗരന്മാരും, ഇറാനിൽ നിന്ന് തിരിച്ചെത്തി ക്വാറന്‍റൈനിൽ കഴിയുന്ന 50 പേർ ഉൾപ്പെടുന്നതാണ് 579 കൊവിഡ് കേസുകളെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ജയ്‌പൂരിലാണ് കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത്. അതേ സമയം ഇതുവരെ എട്ട് മരണമാണ് രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്‌തത്.
രാജസ്ഥാനിൽ 18 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കോട്ട
കോട്ടയിൽ 14 കൊവിഡ് കേസുകളും ബിക്കാനീറിൽ നാല് കൊവിഡ് കേസുകളും കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 579 ആയി.