പുതുച്ചേരി: പുതുച്ചേരിയിൽ 18 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 194 ആയി ഉയർന്നു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 13 പേർ ഇന്ദിര ഗാന്ധി മെഡിക്കൽ കോളജിലും മൂന്ന് പേര്‍ ജെഐപിഎംഇആറിലും രണ്ട് പേര്‍ കാരൈക്കൽ, മാഹി എന്നിവിടങ്ങളിലെ ആശുപത്രികളിലും ചികിത്സയിലാണ്. 99 പേർ ചികിത്സയിൽ തുടരുമ്പോൾ 91 പേർ രോഗമുക്തി നേടി. പുതുച്ചേരിയിലെ കേസുകളുടെ എണ്ണം അതിവേഗം വർധിക്കുകയാണ്. മുഖംമൂടി ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും സ്ഥിതിഗതികൾ നിസാരമായി കാണരുതെന്നും ആരോഗ്യ കുടുംബക്ഷേമ സേവന മേധാവി എസ്. മോഹൻ കുമാർ അറിയിച്ചു.
പുതുച്ചേരിയിൽ 18 പേർക്ക് കൂടി കൊവിഡ്
പുതുച്ചേരിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 194. രോഗമുക്തി നേടിയവർ 91