ബെംഗളൂരൂ: കർണാടകയിൽ 17 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 277 ആയി. പുതിയതായി രോഗം കണ്ടെത്തിയവരിൽ പത്ത് പേർ മൈസൂർ സ്വദേശികളാണ്. ബാക്കിയുള്ളവരിൽ രണ്ട് പേർ വീതം ബെംഗളൂരൂ, ബാഗൽകോട്ട്, വിജയപുര എന്നിവിടങ്ങളിൽ നിന്നും ഒരാൾ കലബുരഗിയിൽ നിന്നുമുള്ളയാളാണ്. കലബുരഗിയിൽ ഇതുവരെ 17 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതിൽ ഒരു വയസുള്ള കുട്ടിക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ബുധനാഴ്ച കൊവിഡ് ബാധിച്ച് 69കാരനായ ചിക്കബല്ലാപൂർ സ്വദേശി മരിച്ചിരുന്നു. ഇതോടെ കർണാടകയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി.
കർണാടകയിൽ 17 പേർക്ക് കൂടി കൊവിഡ്; മരണസംഖ്യ 11 ആയി - 17 new COVID-19 cases reported in Karnataka.
സംസ്ഥാനത്ത് ബുധനാഴ്ചയും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു