ലക്‌നൗ: ലോക്ക് ഡൗണ്‍ ലംഘിച്ച് നിസാമുദീനില്‍ തബ്‌ലിഗ് ജമാഅത്ത് സമ്മേളനം നടത്തിയ 17 പേര്‍ റിമാന്‍റില്‍. കൊവിഡ് നിരീക്ഷണ കാലവധി പൂര്‍ത്തിയാക്കിയവരെയാണ് റിമാന്‍റ് ചെയ്തത്.
ഇന്തോനേഷ്യന്‍, തായ് പൗരന്മാരെയാണ് വിസ-പാസ്‌പോര്‍ട്ട് ചട്ട ലംഘനം നടത്തിയതിന് റിമാഡ് ചെയ്‌തത്. ഇവര്‍ മാര്‍ച്ച് 31 മുതല്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ജാഗ്രത നിര്‍ദേശം ലംഘിച്ച് നിസാമുദ്ദീലെ തബ്‌ലിഗ് ജമാഅത്ത് സമ്മേളനം നടത്തിയ പതിനേഴ് വിദേശികളടക്കം 21 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പരിശോധനയില്‍ ഇവര്‍ക്കാര്‍ക്കും കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമം, പാസ്‌പോര്‍ട്ട് നിയമം, ഐപിസി 269, 270, 271, 188 എന്നി വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട്.