ന്യൂഡൽഹി: ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് സഞ്ചാരികളെ തിരികെയെത്തിക്കാൻ 17ഓളം ചാർട്ടേഡ് വിമാനങ്ങൾ അയക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷൻ. ഏപ്രിൽ 20നാകും ദൗത്യം ആരംഭിക്കുകയെന്നും 20, 22, 24, 26 തീയതികളിൽ നിന്ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കാകും സർവീസ് നടത്തുക. അഹമ്മദാബാദ് കൂടാതെ അമൃത്‌സര്‍, ഡല്‍ഹി, മുംബൈ, ഗോവ , ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നും ലണ്ടനിലേക്ക് സർവീസ് നടത്തും.
നേരത്തെ പൗരന്മാരെ കൊണ്ടുപോകാൻ 21 ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് അയച്ചിരുന്നു. അതിന് പുറമെയാണ് 17 വിമാനങ്ങള്‍ അയക്കാന്‍ തീരുമാനിച്ചത്. കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ പേരെ കണ്ടെത്താന്‍ ഇന്ത്യന്‍ സര്‍ക്കാറിന്‍റെ സഹായം തേടുമെന്ന് ആക്‌ടിങ് ഹൈക്കമ്മിഷൻ ജാൻ തോംപ്‌സൺ പറഞ്ഞു.