ഭോപ്പാൽ: മധ്യപ്രദേശിൽ കൊവിഡ് കേസുകളുടെ എണ്ണം ശനിയാഴ്ച 12,965 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 41 പേർ ഭോപ്പാലിൽ നിന്നുള്ളവരാണ്. ഭോപ്പാലിലെ കൊവിഡ് -19 കേസുകളുടെ എണ്ണം 2,705 ൽ എത്തി.
സംസ്ഥാനത്ത് കൊവിഡ് ഏറ്റവും മോശമായി ബാധിച്ച ഇൻഡോറിൽ 4 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 550 ആയി ഉയർന്നുവെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച മുതൽ മധ്യപ്രദേശിലെ 26 ജില്ലകളിൽ നിന്ന് പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഞ്ച് ജില്ലകളിൽ സജീവമായ കേസുകളൊന്നുമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 1,081 സജീവ കണ്ടെയ്നർ സോണുകളുണ്ടെന്നും അധികൃതർ പറഞ്ഞു.