ഷിംല: ഹിമാചൽപ്രദേശിലെ നിലവിലെ 18 കേസുകളിൽ 16എണ്ണവും നിസാമുദീനിലെ തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ടതാണ്. തബ്‌ലീഗ് ജമാ അത്തിൽ നേരിട്ട് പങ്കെടുത്തവരുമായി ബന്ധപ്പെട്ടവരാണിവര്‍. ബാക്കി രണ്ട് പേർ സോളൻസ് ബഡ്ഡിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ്. 70 കാരിയായ ഡൽഹി സ്വദേശിക്ക് കഴിഞ്ഞ മാസം ബഡ്ഡിയിൽ വച്ച് കൊവിഡ് 19 ബാധിക്കുകയും ഏപ്രിൽ 2 ന് ചണ്ഡിഗഡിലെ പിജിഐഎംഇആറിൽ വച്ച് മരണപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 33 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഒൻപത് പേർക്ക് രോഗം ഭേദമായി. നാലുപേരെ സംസ്ഥാനത്തിന് പുറത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൈറസ് ബാധിച്ച് രണ്ട് പേർ മരിച്ചു.
സംസ്ഥാനത്ത് 845 കേസുകൾ തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ടതാണ്. അവരുടെ പ്രൈമറി കോൺടാക്റ്റുകളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ 380 പേർ ജമാഅത്ത് അംഗങ്ങളും 465 പേർ അവരുടെ പ്രൈമറി കോൺടാക്റ്റുകളുമാണ്. ലോക്‌ഡൗൺ നിയമ ലംഘനം നടത്തിയതിനും കോൺടാക്റ്റ് ചരിത്രം മറച്ച് വച്ചതിനും 105 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങൾക്കെതിരെ 29 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 523 വാഹനങ്ങളും പിടിച്ചെടുത്തു.