ലഖ്‌നൗ : ഉത്തർ പ്രദേശിൽ 16 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തെന്നും വിവിധ ആശുപത്രികളിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി അധികൃതർ. ഒരാൾ ബന്ദ ആശുപത്രിയിലും ഏഴ് പേരെ ബൽറാംപൂർ ആശുപത്രിയിലും മൂന്ന് പേർ ലകീംപൂർ ആശുപത്രിയിലും രണ്ട് പേരെ റായ്ബറേലിയും മൂന്ന് പേരെ എസ്എൻഎംസി ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. അതേസമയം സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണ സംവിധാനം ഉയർത്തുന്നതിനായി 'യുപി കൊവിഡ് -കെയർ ഫണ്ട്' രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. രാജ്യത്ത് 2784 ആക്‌ടീവ് കേസുകളടക്കം 3072 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
ഉത്തർ പ്രദേശിൽ 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ലഖ്‌നൗ
ആരോഗ്യ സംരക്ഷണ സംവിധാനം ഉയർത്തുന്നതിനായി 'യുപി കൊവിഡ് -കെയർ ഫണ്ട്' രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.