പുതുച്ചേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 16 പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ. ഇതിൽ 35 വയസുള്ള ഗർഭിണിയും ഉൾപ്പെടുന്നു. ഇവർ കാരയ്ക്കൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 287 ആയി. പുതുച്ചേരി, കാരയ്ക്കൽ, മാഹി എന്നിവിടങ്ങളിലെ ആകെ കേസുകളാണിത്.
നിലവിൽ 162 പേരാണ് ചികിത്സയിൽ തുടരുന്നത്. ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെടുകയും 118 പേർ രോഗമുക്തരാവുകയും ചെയ്തു.
സംസ്ഥാന അതിർത്തികളിൽ കടുത്ത നിയന്ത്രങ്ങളാണ് പ്രാബല്യത്തിൽ വരുത്തിയത്. തൽഫലമായി ചെന്നൈയിൽ നിന്നും പുതുച്ചേരിയിലേക്ക് ആളുകളുടെ ഒഴുക്ക് നിയന്ത്രിക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.