സിംല: ഹിമാചല്‍ പ്രദേശില്‍ 159 പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. സംസ്ഥാനത്ത് ഇതുവരെ 32 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 4 പേര്‍ വിദേശികളാണ്. 12 പേര്‍ക്ക് രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒരു മരണം മാത്രമാണ് സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത്. ഐ.ജി.എം.സി സിംല,സി.ആര്‍.ഐ കസൗലി, ആര്‍.ജി.പി.എം.സി എന്നീ 3 കേന്ദ്രങ്ങളിലാണ് കൊവിഡ് പരിശോധന നടത്തുന്നത്. 2126 പേരാണ് നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ തുടരുന്നത്.