ETV Bharat / bharat

1500ലധികം സഹകരണ ബാങ്കുകൾ ആർ.ബി.ഐയുടെ മേൽനോട്ടത്തിൽ - cooperative banks RBI's supervision

1,540 അർബൻ, മൾട്ടി-സ്റ്റേറ്റ് സഹകരണ ബാങ്കുകളെയാണ് ഉൾപ്പെടുത്തുക

Bank
Bank
author img

By

Published : Jun 24, 2020, 5:30 PM IST

ന്യൂഡൽഹി: റിസർവ് ബാങ്കിന്‍റെ (ആർബിഐ) മേൽനോട്ട ചുമതലയിൽ 1,500ലധികം അർബൻ, മൾട്ടി-സ്റ്റേറ്റ് സഹകരണ ബാങ്കുകളെ ഉൾപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. 1,482 അർബൻ സഹകരണ ബാങ്കുകളും 58 മൾട്ടി-സ്റ്റേറ്റ് സഹകരണ ബാങ്കുകളുമാണ് ഉൾപ്പെടുത്തുന്നത്. ഷെഡ്യൂൾഡ് ബാങ്കുകൾക്ക് ബാധകമാകുന്ന റിസർവ് ബാങ്കിന്‍റെ അധികാരങ്ങൾ സഹകരണ ബാങ്കുകൾക്കും ബാധകമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മേൽപ്പറഞ്ഞ 1,540 സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്‍റെ മേൽനോട്ടത്തിൽ കൊണ്ടുവരാനുള്ള തീരുമാനം ഈ ബാങ്കുകളിലെ 8.6 കോടിയിലധികം നിക്ഷേപകരുടെ 4.84 ലക്ഷം കോടി രൂപ സുരക്ഷിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കോൺഫറൻസ് മുഖേനയായിരുന്നു മന്ത്രിയുടെ വാർത്ത സമ്മേളനം നടന്നത്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.