ജയ്‌പൂർ: രാജസ്ഥാനിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 343 ആയി. പുതിയതായി റിപ്പോർട്ട് ചെയ്ത 15 കേസുകളിൽ 12 എണ്ണം നിസാമുദീൻ തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ടതാണ്. ബാക്കിയുള്ള മൂന്ന് പേർ തബ്‌ലീഗ് ജമാ അത്തിൽ നേരിട്ട് പങ്കെടുത്തവരാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം ഇന്ത്യയിലെ പോസിറ്റീവ് കേസുകളുടെ എണ്ണം 5000 കടന്നു. 353 പേർ രോഗം ഭേദമായി ആശുപത്രി വിട്ടപ്പോൾ 149 മരണങ്ങളും റിപ്പോർട്ട് ചെയ്തു.