ETV Bharat / bharat

143 പാകിസ്ഥാൻ ഉദ്യോഗസ്ഥർ നാട്ടിലേക്ക് മടങ്ങി

author img

By

Published : Jun 30, 2020, 8:17 PM IST

പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നുള്ള 38 ഇന്ത്യൻ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചൊവ്വാഴ്ച വൈകിട്ട് ഇന്ത്യയിലേക്ക് മടങ്ങുമെന്നും അധികൃതർ അറിയിച്ചു.

Pakistan officials return  Attari-Wagah border  Pakistan High Commission  Pakistan officials return via Attari-Wagah  143 പാകിസ്ഥാൻ ഉദ്യോഗസ്ഥർ പാകിസ്ഥാനിലേക്ക് മടങ്ങി  പാകിസ്ഥാൻ ഹൈക്കമ്മീഷൻ
പാകിസ്ഥാൻ

ശ്രീനഗർ: ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ 143 ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചൊവ്വാഴ്ച അട്ടാരി-വാഗ അതിർത്തിയിലൂടെ നാട്ടിലേക്ക് മടങ്ങി. പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നുള്ള 38 ഇന്ത്യൻ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചൊവ്വാഴ്ച വൈകുന്നേരം ഇന്ത്യയിലേക്ക് മടങ്ങുമെന്നും അധികൃതർ അറിയിച്ചു.

ജൂൺ 23ന് ന്യൂഡൽഹിയിലെ ഹൈക്കമ്മീഷനിലെ ജീവനക്കാരെ പകുതിയായി കുറയ്ക്കാൻ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ചാരപ്രവർത്തനങ്ങളിൽ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും തീവ്രവാദ സംഘടനകളുമായുള്ള ഇടപാടുകളുമാണ് തീരുമാനത്തിന് പിന്നിലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ജൂൺ 22ന് ഇന്ത്യൻ ഹൈക്കമ്മീഷനിലെ അഞ്ച് ഉദ്യോഗസ്ഥർ അട്ടാരി-വാഗ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.