ETV Bharat / bharat

ഇറാനിൽ നിന്നെത്തിയ 142 ഇന്ത്യക്കാരെ ജോദ്‌പൂരിലെത്തിക്കും - SpiceJet's special flight

സ്‌പൈസ് ജെറ്റിന്‍റെ ബോയിങ് 737 പ്രത്യേക വിമാനത്തിൽ മാർച്ച് 29 നാണ് ഇവരെ ജോദ്‌പൂരിലെത്തിക്കുക.

സ്‌പൈസ് ജെറ്റ്  ഇറാനിൽ നിന്നെത്തിയ ഇന്ത്യക്കാർ  Indians to Jodhpur  SpiceJet's special flight  നിരീക്ഷണത്തിനായി ജോദ്‌പൂരിലെത്തിക്കും
ബോയിങ്
author img

By

Published : Mar 26, 2020, 12:45 PM IST

ന്യൂഡൽഹി: ഇറാനിൽ നിന്നെത്തിയ 142 ഇന്ത്യക്കാരെ നിരീക്ഷണത്തിനായി ജോദ്‌പൂരിലെത്തിക്കും. സ്‌പൈസ് ജെറ്റിന്‍റെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിൽ നിന്നും ഇവരെ രാജസ്ഥാനിലെത്തിക്കുക. ഇവിടെ സർക്കാർ നൽകുന്ന നിരീക്ഷണ സൗകര്യത്തിൽ പാർപ്പിക്കും. ഇതിനായി ബോയിങ് 737 വിമാനം സജ്ജമായി. ഇന്ത്യയൊട്ടാകെ പ്രധാനമന്ത്രി കർഫ്യൂ പ്രഖ്യാപിച്ചതിനാൽ അതിർത്തികളടക്കുകയും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് നടപടി.

ജോദ്‌പൂരിലെത്തി മടങ്ങുന്ന വിമാനം അണുവിമുക്തമാക്കിയതിന് ശേഷമാണ് ഡൽഹിയിലേക്ക് തിരിക്കുക. മാർച്ച് 29 ന് പുലർച്ചെ 1.40 ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും യാത്രക്കാരുമായി പറക്കുന്ന വിമാനം ജോദ്‌പൂർ വിമാനത്താവളത്തിൽ പുലർച്ചെ മൂന്നു മണിയോടെ എത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.