ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 660 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 14 പേര്‍ കൊവിഡ് മൂലം തലസ്ഥാനത്ത് മരിച്ചു. ഡല്‍ഹിയില്‍ 24 മണിക്കൂറിലുണ്ടാകുന്ന ഏറ്റവും കൂടിയ കൊവിഡ് കേസുകളാണ് ഇന്നലത്തേത്. ഇതോടെ ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തവരുടെ എണ്ണം 12,319 ആയി.
ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം 6,214 പേരാണ് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്. 5897 പേര്‍ ഇതുവരെ രോഗമുക്തി നേടി. 208 പേര്‍ക്ക് ഇതുവരെ കൊവിഡ് മൂലം തലസ്ഥാനത്ത് ജീവന്‍ നഷ്‌ടപ്പെട്ടു. കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഇതുവരെ 1,18,447 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 66330 പേര്‍ ചികില്‍സയില്‍ തുടരുന്നു. 3583 പേരാണ് ഇതുവരെ കൊവിഡ് മൂലം രാജ്യത്ത് മരിച്ചത്. 48,533 പേരാണ് ഇതുവരെ രോഗവിമുക്തി നേടിയത്.