മുംബൈ: മഹാരാഷ്ട്രയില്‍ 132 പൊലീസുകാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരായ പൊലീസുകാരുടെ എണ്ണം 24386 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധിച്ച് നാല് പൊലീസുകാരാണ് മരിച്ചത്. ഇതുവരെ 257 പൊലീസുകരാണ് വൈറസ് ബാധിച്ച് മരിച്ചത്. നിലവില്‍ 2536 ആക്ടീവ് കേസുകളാണ് ഉള്ളത്. 21,593 പൊലീസുകാർ രോഗമുക്തരായി.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. പുതുതായി 12258 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 14,65,911 ആയി ഉയര്‍ന്നു. 370 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 38,717 ആയി ഉയര്‍ന്നു. നിലവില്‍ 2,47,023 ആക്ടീവ് കേസുകളാണ് ഉള്ളത്.