ETV Bharat / bharat

ആൻഡ്രോയിഡ് മൊബൈൽ ഫോൺ വാങ്ങിനൽകിയില്ല; 13 കാരൻ ആത്മഹത്യ ചെയ്തു - ആൻഡ്രോയിഡ് മൊബൈൽ ഫോൺ

ജയമംഗൽ ഖരിയയിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ (എ.എസ്.ഐ) മകൻ അലോക് കുമാർ ആണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അലോക് കഴിഞ്ഞ മൂന്ന് ദിവസമായി അച്ഛനോട് ആൻഡ്രോയിഡ് മൊബൈൽ ഫോൺ ആവശ്യപ്പെട്ടിരുന്നു.

boy commits suicide Ranchi suicide news Jharkhand news Assistant Sub-Inspector of Jharkhand ജയമംഗൽ ഖരി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ മകൻ ഏഴാം ക്ലാസ് വിദ്യാർത്ഥി ആൻഡ്രോയിഡ് മൊബൈൽ ഫോൺ ആത്മഹത്യ ചെയ്തു
ആൻഡ്രോയിഡ് മൊബൈൽ ഫോൺ വാങ്ങിനൽകിയില്ല; 13 കാരൻ ആത്മഹത്യ ചെയ്തു
author img

By

Published : Jul 2, 2020, 2:47 PM IST

റാഞ്ചി: റാഞ്ചിയിൽ ആൻഡ്രോയിഡ് മൊബൈൽ ഫോൺ വാങ്ങിനൽകാത്തതിൽ പ്രതിഷേധിച്ച് 13 കാരൻ ആത്മഹത്യ ചെയ്തു. ജയമംഗൽ ഖരിയയിലെ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറുടെ (എ.എസ്.ഐ) മകൻ അലോക് കുമാർ ആണ് മരിച്ചത്. ഡുമാർദി ജരിയ ടോളി ഗ്രാമത്തിലാണ് സംഭവം.

ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അലോക് കഴിഞ്ഞ മൂന്ന് ദിവസമായി അച്ഛനോട് ആൻഡ്രോയിഡ് മൊബൈൽ ഫോൺ ആവശ്യപ്പെട്ടിരുന്നു. ആൻഡ്രോയിഡ് മൊബൈൽ ഫോണിന്‍റെ വില കൂടുതലായതിനാൽ പിതാവ് മകന്‍റെ ആവശ്യം നിരസിക്കുകയായിരുന്നു. പിതാവിന്‍റെ തീരുമാനത്തിൽ പ്രതിഷേധിച്ച് മകന്‍ ആത്മഹത്യാഭീഷണി നടത്തുകയും ചെയ്തിരുന്നു. എന്നാൽ മകന്റെ ഭീഷണി പിതാവ് ഗൗരവമായി എടുത്തില്ല. തുടർന്ന് കുട്ടി പ്രാണികളെ കൊല്ലുന്ന ഗുളികകൾ കഴിച്ച് അബോധാവസ്ഥയിലാകുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ കുട്ടി മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.