പോണ്ടിച്ചേരി: പോണ്ടിച്ചേരിയിൽ പുതുതായി 13 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പോണ്ടിച്ചേരിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 176 ആയി. ഇന്ദിരാഗാന്ധി സർക്കാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ 12 പേരെയും ഒരാളെ ജിപ്മെറിലും പ്രവേശിപ്പിച്ചു. നിലവിൽ 91 പേർ ചികിത്സയിലാണ്.
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ കേന്ദ്രഭരണ പ്രദേശത്തെ സ്വകാര്യ ഫാക്ടറിയിൽ ജോലി ചെയ്യുന്നവരാണ്. വരും ദിവസങ്ങളിൽ ശരാശരി പത്ത് കൊവിഡ് കേസുകൾ വീതം റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ സേവന ഡയറക്ടർ എസ് മോഹൻകുമാർ പറഞ്ഞു. ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.