രാജസ്ഥാനിൽ വിവാഹാഘോഷത്തിനിടെ ട്രക്ക് ഇടിച്ചുകയറി 13 പേർ മരിച്ചു. 15 ഓളം പേർക്ക് പരിക്ക് . പ്രതാപ്ഗഢ് -ജയ്പൂർ ദേശീയപാതയിൽ ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്.
വിവാഹാഘോഷത്തിന്‍റെ ഭാഗമായി ദേശീയ പാതയിലൂടെ നടക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഒൻപത് പേർ സംഭവ സ്ഥലത്തും മറ്റ് നാല് പേർ ആശുപത്രി വഴി മധ്യേയും മരിച്ചു. വധു ഉൾപ്പെടെ പരിക്കേറ്റ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
സമാന രീതിയിൽ , ഞായറാഴ്ച്ച ബിഹാറിലെ ആശോക് നഗറിൽ ട്രക്ക് കാറിലിടിച്ച് ആറു പേർ കൊല്ലപ്പെട്ടിരുന്നു.