ശ്രീനഗര്‍: ജമ്മുവില്‍ കൊവിഡ് ബാധിച്ച് 85കാരി മരിച്ചു. ഇതോടെ ജമ്മു കശ്‌മീരില്‍ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 96 ആയി. ജമ്മു സര്‍ക്കാര്‍ ആശുപത്രിയിലാണ് വയോധിക ചികില്‍സയിലിരിക്കെ മരിച്ചത്. ജമ്മു മേഖലയിലെ 12-ാമത്തെ കൊവിഡ് മരണമാണിത്. കത്വ സ്വദേശിയാണ് മരിച്ചത്. മേഖലയിലെ ആദ്യ കൊവിഡ് മരണമാണിത്. കടുത്ത ശ്വാസകോശ രോഗത്തിന് ചികിത്സയിലിരിക്കേയാണ് വയോധിക മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്‍റിലേറ്റര്‍ നല്‍കിയിരുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 25നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കത്വ നഗരത്തിലെ ആശുപത്രിയില്‍ നിന്നാണ് ഇവരെ ജമ്മു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
കശ്‌മീര്‍ താഴ്‌വരയില്‍ 84 പേര്‍ക്കാണ് ഇതുവരെ കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടത്. ജമ്മു കശ്‌മീരില്‍ ആകെ 7237 കൊവിഡ് കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്‌തതില്‍ 5658 പേര്‍ കശ്‌മീര്‍ സ്വദേശികളാണ്. 1579 പേര്‍ ജമ്മു സ്വദേശികളും. രോഗവിമുക്തി നേടിയ 4585 പേരില്‍ 3449 പേര്‍ കശ്‌മീരില്‍ നിന്നാണ്. 2557 പേര്‍ നിലവില്‍ ചികില്‍സ തുടരുന്നു. ഇതില്‍ 432 പേര്‍ ജമ്മുവിലാണ് ചികില്‍സയിലുള്ളത്.
ജമ്മു മേഖയില്‍ നിന്നുള്ള 11 മരണങ്ങളില്‍ 7പേര്‍ ജമ്മു ജില്ലയില്‍ നിന്നും, ഉദ്ദംപൂര്‍, ദോഡ, രജൗരി, പൂഞ്ച് ജില്ലകളില്‍ നിന്ന് ഓരോരുത്തരും ഉള്‍പ്പെടുന്നു. കശ്‌മീര്‍ മേഖലയില്‍ നിന്നും മരിച്ചവരില്‍ 22 പേര്‍ ശ്രീനഗറില്‍ നിന്നും ബരാമുള്ളയില്‍ നിന്ന് 15 പേരും, കുല്‍ഗാമില്‍ നിന്ന് 13 പേരും, ഷോപിയാനില്‍ നിന്ന് 11 പേരും, ബുദ്‌ഗാമില്‍ നിന്നും 7 പേരും, അനന്ദ്‌നാഗില്‍ നിന്ന് 6 പേരും കുപ്‌വാരയില്‍ നിന്ന് 5 പേരും പുല്‍വാമയില്‍ നിന്ന് 4 പേരും ബന്ദിപ്പോറിയില്‍ നിന്നും ഒരാളും ഉള്‍പ്പെടുന്നു.