അമരാവതി: വിശാഖപട്ടണം എൽജി പോളിമർസ് വാതക ചോർച്ച കേസുമായി ബന്ധപ്പെട്ട് 12 പേരെ ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന സർക്കാർ നിയോഗിച്ച ഉന്നത കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം എൽജി പോളിമർസിന്‍റെ സിഇഒ, രണ്ട് ഡയറക്ടർമാർ എന്നിവര്‍ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
വിശാഖപട്ടണത്ത് സ്ഥിതിചെയ്യുന്ന എൽജി പോളിമർസ് വാതക ചോർച്ച അപകടത്തെക്കുറിച്ച് ചില പ്രധാന പരാമർശങ്ങളും റിപ്പോർട്ടും കഴിഞ്ഞദിവസം ഉന്നത കമ്മിറ്റി നൽകിയിരുന്നു. അധികൃതരുടെ അശ്രദ്ധയാണ് അപകടത്തിന്‍റെ പ്രധാന കാരണമെന്ന് ഉന്നത കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.