ദിസ്പൂർ: അസമിൽ 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 222 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹിമന്ത ബിശ്വ ശർമ്മ വെള്ളിയാഴ്ച പറഞ്ഞു. നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്നവർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ നാല് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 54 പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു. നിലവിൽ 161 പേരാണ് അസമിൽ ചികിത്സയിൽ കഴിയുന്നത്.
സംസ്ഥാനത്തിന് പുറത്തുനിന്നും എത്തുന്നവരെ പരിശോധിക്കുന്നതിനായി ജില്ലാ ആസ്ഥാനത്തും പ്രാദേശിക തലത്തിലും അഞ്ച് സോണൽ സ്ക്രീനിംഗ് ക്യാമ്പുകൾ സർക്കാർ സ്ഥാപിച്ചിട്ടുണ്ട്. നാഗോൺ സിവിൽ ആശുപത്രിയിൽ കൊവിഡ് 19 രോഗികൾക്കായി നിർമിച്ച് നൽകിയ തീവ്രപരിചരണ വിഭാഗം (ഐസിയു) ഹിമന്ത ബിശ്വ ശർമ്മ ഉദ്ഘാടനം ചെയ്തു.