കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്‍റെ 12 ജില്ലകള്‍ കൊവിഡ് ഹോട്ട്സ്പോട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ മേഖലകളെ റെഡ് സോണായി തരംതിരിച്ചിട്ടുണ്ട്. കൊല്‍ക്കത്ത, ഹൗറ, ഈസ്റ്റ് മെഡിനിപൂര്‍, നോര്‍ത്ത് 24 പാര്‍ഗന്‍സ് എന്നി പ്രദേശങ്ങളാണ് സംസ്ഥാനത്തെ കൊവിഡ് തീവ്രമേഖലകള്‍. അടുത്ത എട്ട് ജില്ലകളിലേക്ക് രോഗം വ്യാപിക്കാന്‍ സാധ്യത കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ജല്‍പൈഗൂരി, കലിംപോങ്, ഡാര്‍ജലിങ്, ഹൂഗ്‌ലി, നയൈഡ, പശ്ചിം ബര്‍ധമന്‍, ദക്ഷിണ 24 പാര്‍ഗന്‍സ്, പശ്ചിം മെഡിനിപൂര്‍, എന്നി പ്രദേശങ്ങളാണ് സംസ്ഥാനത്ത് ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ജില്ലകള്‍. ഹോട്ട്സ്‌പോട്ട് പ്രദേശങ്ങളും സമീപ പ്രദേശങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രത്യേക സംഘം നേരിട്ട് നിരീക്ഷിക്കും. തുടർന്ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.